ദേശീയ സ്ഥിതി വിവരകേന്ദ്രം (എൻ.സി.എസ്.ഐ) മസ്കത്തിലെ മോഡേൺ കോളജ് ഓഫ് ബിസിനസ് ആൻഡ് സയൻസുമായി (എം.സി.ബി.എസ്) സഹകരണ ധാരണ പത്രത്തിൽ
ഒപ്പുവെക്കുന്നു
മസ്കത്ത്: ദേശീയ സ്ഥിതി വിവരകേന്ദ്രം (എൻ.സി.എസ്.ഐ) മസ്കത്തിലെ മോഡേൺ കോളജ് ഓഫ് ബിസിനസ് ആൻഡ് സയൻസുമായി (എം.സി.ബി.എസ്) സഹകരണ ധാരണപത്രത്തിൽ ഒപ്പുവെച്ചു. അക്കാദമിക് പരിശീലനവും ഗവേഷണവും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
മെമ്മോറാണ്ടത്തിലെ നിബന്ധനകൾ പ്രകാരം, കോളജ് വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലന അവസരങ്ങൾ വർധിപ്പിക്കുന്നതിനും, ഇരു കക്ഷികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന അക്കാദമിക് സേവനങ്ങൾ നൽകുന്നതിനും, പഠനങ്ങളും ഗവേഷണ പദ്ധതികളും നടപ്പിലാക്കുന്നതിനും ഇരു കക്ഷികളും സഹകരിക്കും. സ്റ്റാറ്റിസ്റ്റിക്കൽ, ഇൻഫർമേഷൻ ടെക്നോളജികളിൽ സ്മാർട്ട് സൊല്യൂഷനുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനും, ദേശീയ മാനവ വിഭവശേഷിയുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനും കരാർ ലക്ഷ്യമിടുന്നു. എൻ.സി.എസ്.ഐ സി.ഇ.ഒ ഡോ. ഖലീഫ ബിൻ അബ്ദുല്ല അൽ ബർവാനി, എം.സി.ബി.എസ് സി.ഇ.ഒ ഡോ. മുനീർ ബിൻ മുഹമ്മദ് അൽ മസ്കരി എന്നിവർ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
വിശ്വസനീയമായ ഡേറ്റയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കൽ പ്രക്രിയയെ പിന്തുണക്കുന്ന ഒരു സംയോജിത വിജ്ഞാന സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഫലപ്രദമായി സംഭാവന നൽകാൻ കഴിവുള്ള ദേശീയ കേഡർമാരുടെ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ എം.സി.ബിഎസുമായുള്ള പങ്കാളിത്തം ഒരു നാഴികക്കല്ലാണെന്ന് ഡോ. ഖലീഫ ബിൻ അബ്ദുല്ല അൽ ബർവാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.