സലാല: സലാല അൽ മറൂജ് ആംഫി തിയറ്ററിൽ ജനുവരി 30ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരള - ആറാം സീസണിന്റെ ടിക്കറ്റുകൾ ഇന്ന് വമ്പൻ റിപ്പബ്ലിക് ദിന ഓഫറിൽ സ്വന്തമാക്കാം. ഡയമണ്ട് സീറ്റ് -10 റിയാൽ, പ്ലാറ്റിനം സീറ്റ് - അഞ്ചു റിയാൽ, ഗോൾഡ് സീറ്റ് - മൂന്നു റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
റിപ്പബ്ലിക് ദിന സ്പെഷൽ ഓഫറായി ഗോൾഡ് ടിക്കറ്റ് രണ്ടെണ്ണം വാങ്ങുന്നവർക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കും. പ്ലാറ്റിനം, ഡയമണ്ട് കാറ്റഗറികളിൽ 10 ടിക്കറ്റിന് മൂന്നും 15 ടിക്കറ്റിന് അഞ്ചും ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. വലിയ ഗ്രൂപ്പുകൾക്ക് കസ്റ്റമൈസ്ഡ് പാക്കേജുകളും ലഭ്യമാണ്. നേരിട്ടും ഓൺലൈനായും ടിക്കറ്റുകൾ എടുക്കാം.
നേരിട്ട് ടിക്കറ്റുകൾ ലഭിക്കാൻ 95629600 (നവാസ്), 99490108 (അൽ ഫവാസ് ട്രാവൽസ്), 92742931 (ഐഡിയൽ ഹാൾ), 92877710 ( കമൂന ബേക്കറി ന്യൂ സലാല), 98671150 (സിറാജ് റാമിസ് സനായിയ്യ), 96029947 (സാദ അൽ മഹ പെട്രോൾ പമ്പ്, കാർ ആക്സസറീസ് ഷോപ്) എന്നിവരുമായി ബന്ധപ്പെടണം. ടിക്കറ്റുകൾ ഓൺലൈനായി ലഭിക്കാൻ https://events.mefriend.com/hk6salalah വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.