ഗുരുധര്‍മ പ്രചാരണസഭ മസ്കത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗുരുപൂജയും സമാധി ആചരണവും
മസ്കത്ത്: ശ്രീനാരായണഗുരുവിന്റെ 98ാം മഹാസമാധിദിനാചരണ ഭാഗമായി ഗുരുധര്‍മ പ്രചാരണസഭ മസ്കത്തിന്റെ (ജി.ഡി.പി.എസ്) ആഭിമുഖ്യത്തില്‍ ഒമാനില്‍ ഗുരുപൂജയും സമാധി ആചരണവും സംഘടിപ്പിച്ചു.
ദിലീപ് കുമാര്‍ ഭദ്രദീപം തെളിയിച്ചു. മഹാകവി കുമാരനാശാന് രചിച്ച ദീപാര്‍പ്പണം ആലപിച്ച് ആരംഭം കുറിച്ച ഗുരുപൂജയില്‍ മാതൃവേദിയിലെ അമ്മമാരും ബാലസഭയുടെ വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തിയ ശ്രീനാരായണഗുരുവിന്റെ കൃതികളുടെ പാരായണം സദസ്സിനെ ഭക്തിനിര്‍ഭരമാക്കി.
ജി.ഡി.പി.എസ് പ്രസിഡന്റ് അഡ്വ. എം.കെ. പ്രസാദ്, സെക്രട്ടറി സിജുമോന്‍ സുകുമാരന്‍, ട്രഷറര്‍ സുരേഷ് തേറമ്പില്‍, വൈസ് പ്രസിഡന്റ് ബിജു സഹദേവന്, ജോയന്റ് സെക്രട്ടറി സന്തോഷ് ചന്ദ്രന്, കൗണ്‍സിലര്‍മാരായ എം.എന്‍.
പ്രസാദ്, ഷിബു മോഹന്‍, പ്രകാശ്, കെ.വി. മധു, കോഓഡിനേറ്റര്‍മാരായ റെജി കളത്തില്‍, അനില്‍ കുമാര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ അനില്‍കുമാര്‍, എം.എസ്. പ്രസാദ്, ബാബു തെറമ്പില്, ഗിരീഷ് ബാബു എന്നിവർ നേതൃത്വം നൽകി. ഗുരുപുഷ്പാഞ്ജലി മന്ത്രങ്ങള്‍ സദസ്സിനെ ഭക്തിസാന്ദ്രമാക്കി.
ദിലീപ് കുമാര്‍, അഡ്വ. എം.കെ. പ്രസാദ്, സിജുമോന്‍ സുകുമാരന്‍, ബിജു സഹദേവന് എന്നിവര്‍ ഗുരുദേവസന്ദേശം പങ്കുവെച്ചു.
സഹോദരന് അയ്യപ്പന് രചിച്ച സമാധിഗാനം ആലപിച്ചുകൊണ്ട് ഓരോ ഗുരുദേവഭക്തരും ഗുരുവിന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.