മസ്കത്ത്: ഒമാനിൽ അതിവേഗം വളരുന്ന പ്രമുഖ ഫ്രൈഡ് ചിക്കൻ റസ്റ്ററന്റ് ശൃഖല ഗോൾഡൻ ക്രിസ്പിയുടെ ഏഴാം ബ്രാഞ്ച് മസ്കത്തിലെ ഗുബ്രയിൽ തുറന്നു. മാനേജിങ് ഡയറക്ടർ അബൂബക്കർ ബൊള്ളാർ ഉദ്ഘാടനം നിർവഹിച്ചു. ഗോൾഡൻ ക്രിസ്പിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് അബ്ബാസ്, ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് അബ്ദുൽ റഹ്മാൻ, ഓപറേഷൻസ് മാനേജർ മനോജ് ആൽവ, മാർക്കറ്റിങ് കോഓഡിനേറ്റർ നൗഫൽ അബ്ദുൽ സലാം, അഹമ്മദ് അൽ ബലൂഷി എന്നിവരോടൊപ്പം ഒമാനിലെ മറ്റു സാമൂഹിക സാംസ്‌കാരിക പ്രമുഖർ പങ്കെടുത്തു.
ഗോൾഡൻ ക്രിസ്പിയുടെ ഏഴാം ശാഖ തുറന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മാനേജിങ് ഡയറക്ടർ അബൂബക്കർ ബൊള്ളാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മികച്ച ഗുണനിലവാരവും രുചിയേറിയ വിഭവങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള കസ്റ്റമർ സർവിസും മസ്കത്തിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ഗോൾഡൻ ക്രിസ്പിയുടെ പ്രിയപ്പെട്ടതാക്കുന്നു.
കസ്റ്റമേഴ്സിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഗോൾഡൻ ക്രിസ്പി ഒമാനിൽ വിവിധയിടങ്ങളിൽ ശാഖകൾ തുടങ്ങാൻ പദ്ധതിയിടുന്നതായി മാനേജിങ് ഡയറക്ടർ കൂട്ടിച്ചേർത്തു. നിലവിൽ മസ്കത്തിലെ ആമിറാത്തിൽ രണ്ടും, അൽ ഖുവൈർ, മബേല, അൽ ഖൂദ് കൂടാതെ സുഹാറിലും ഗോൾഡൻ ക്രിസ്പി ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.