ഗ്ലോബൽ പേ, ക്യൂആർ കോഡ് വഴിയുള്ള പണമിടപാടുകൾക്കു സൗണ്ട് ബോക്സ് സംവിധാനം അവതരിപ്പിച്ചപ്പോൾ

ഒമാനിൽ ആദ്യമായി സൗണ്ട് ബോക്സ് സംവിധാനവുമായി ഗ്ലോബൽ പേ

മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ ഡിജിറ്റൽ ആപ്ലിക്കേഷനായ ഗ്ലോബൽ പേ, ഒമാനിൽ ആദ്യമായിക്യൂആർ കോഡ് വഴിയുള്ള പണമിടപാടുകൾക്കു സൗണ്ട് ബോക്സ് സംവിധാനം ഏർപ്പെടുത്തി. ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ആദ്യ സൗണ്ട് ബോക്സ് എലൈറ്റ് ജ്വല്ലറി എം.ഡി നിഹാസ്, ഗ്ലോബൽ എം.ഡി സുബ്രമണ്യത്തിൽ നിന്ന് ഏറ്റുവാങ്ങി.

ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി കാഷ് ലെസ് ഇക്കോണമി എന്ന ആശയത്തിന് ക്യുആർ സംവിധാനം വളരെ സഹായകമാണെന്നു സുബ്രമണ്യം പറഞ്ഞു. നിലവിൽ ക്യൂആർ കോഡ് വഴിയുള്ള പേയ്മെന്റ് ഉപയോഗിക്കുന്നുണ്ടെന്നും പുതിയ സൗണ്ട് ബോക്സ് സംവിധാനം വളരെ സഹായകമായിരിക്കുമെന്നും എലൈറ്റ് ജ്വല്ലറി എം.ഡി നിഹാസ് അഭിപ്രായപ്പെട്ടു.

നിലവിൽ ഇംഗ്ലീഷ്, അറബി എന്നീ രണ്ടു ഭാഷകൾ വഴി സന്ദേശം ലഭിക്കും. ജനറൽ മാനേജർമാരായ സോനം ദോർജെ, അമിത് താലുക്ടെർ, അഡ്വ. ആർ. മധുസൂദനൻ, കൃഷ്ണൻകുട്ടി, ഷെയ്ഖ് അഹമ്മദ് അൽ ഖലീൽ, മൻസൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എല്ലാ മേഖലയിലുമുള്ള ബിസിനസുകാർക്കും ഇത് ഉപയോഗപ്രദമായിരിക്കുമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് അധികൃതർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Global Pay launches first sound box system in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.