സലാല: ശൈത്യകാല അവധിക്ക് ഫ്യൂച്ചർ അക്കാദമി ഫോർ സ്പോട്സ് സലാലയിൽ വിദ്യാർഥികൾക്കായി സൗജന്യ ക്രിക്കറ്റ് പരിശീല ക്യാമ്പ് സംഘടിപ്പിക്കും. ഡിസംബർ 27മുതൽ ജനുവരി ആറു വരെ രാത്രി ഏഴു മുതൽ പത്തു വരെയാണ് ക്യാമ്പ്.
അൽ നാസർ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടിലാണ് പരിശീലനം. അഞ്ചു മുതൽ പതിനഞ്ചു വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഐ.സി.സി ലവൽ വൺ കോച്ച് ലോയ്ഡ് കെല്ലറാണ് മുഖ്യ പരിശീലകൻ. വാഹനസൗകര്യം രക്ഷാകർത്താക്കൾ ഒരുക്കേണ്ടി വരും.
താൽപര്യമുള്ള വിദ്യാർഥികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഫ്യൂച്ചർ അക്കാദമി എം.ഡി ജംഷാദ് അലി പറഞ്ഞു. കഴിഞ്ഞ വർഷം സംഘടിപ്പിച്ച ക്യാമ്പിൽ നൂറു കണക്കിനു വിദ്യാർഥികളും നിരവധി പരിശീലകരും സംബന്ധിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ് ട്രേഷനും ബന്ധപ്പെടുക 94272545.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.