മനോജ് കുമാറിന് ഫ്രണ്ട്സ് ഓഫ് സുഹാർ നൽകിയ യാത്രയയപ്പ്
സുഹാർ: സുഹാറിലെ മലയാളി കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് സുഹാറിന്റെ ഈദ്, വിഷു, ഈസ്റ്റർ ആഘോഷം ഹംബാർ ഫാം ഹൗസിൽ നടന്നു. വൈവിധ്യമാർന്ന കല പരിപാടികളോടെ നടത്തപ്പെട്ട പരിപാടിയിൽ ഒമാനിൽ 25 വർഷം പൂർത്തീകരിച്ച ഫ്രണ്ട്സ് ഓഫ് സുഹാർ അംഗങ്ങളെ ഉപഹാരം നൽകി വേദിയിൽ ആദരിച്ചു. ആതുര സേവന മേഖലയിൽ 19 വർഷം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബദറുൽ സമ ഹോസ്പിറ്റൽ റീജനൽ ഹെഡ് മനോജ് കുമാറിന് യാത്രയയപ്പും നൽകി.
നവ ജ്യോതി ന്യത്ത വിദ്യാലയത്തിലെ കുട്ടികളുടെ ഡാൻസ്, കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി. ഡോൺ ബോസ്കോ, സന്തോഷ് സോപാനം, ദക്ഷിണ ദിനേശ്, ദിവ്യ ലാൽ എന്നിവരുടെ ഗാനമേളയും ഉണ്ടായിരുന്നു. പ്രസിഡന്റ് റോയി പി തോമസ് സംസാരിച്ചു. വൈസ് പ്രസിഡന്റ് അനിൽ കെ. കുര്യൻ സ്വാഗതവും സെക്രട്ടറി സുനിൽ ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.