ആയിശ മിൻഹക്ക് പൊന്നാനി ഓർഗനൈസേഷൻ ഓഫ്
സലാല ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഫ്രീഡം ക്വിസ് വിജയിക്ക് ഉപഹാരം നൽകി
സലാല: ഗൾഫ് മാധ്യമം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫ്രീഡം ക്വിസിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് റണ്ണറപ്പായ ആയിശ മിൻഹക്ക് പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല (പി.ഒ.എസ്) ഉപഹാരം നൽകി. സ്വകാര്യ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ തുംറൈത് ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് റസ്സൽ മുഹമ്മദാണ് ഉപഹാരം സമ്മാനിച്ചത്. പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാല ഭാരവാഹികളും സംബന്ധിച്ചു.
പി.ഒ.എസ് എക്സിക്യൂട്ടിവ് അംഗവും പൊന്നാനി സ്വദേശിയുമായ മുജീബിന്റെയും സഫൂറയുടെ മകളാണ് ആയിഷ മിൻഹ. ഇന്ത്യൻ സ്കൂൾ സലാല വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.