സൗജന്യമായി നൽകുന്ന സാമ്പിളുകൾ: മൂല്യവർധിത നികുതി ഒഴിവാക്കി നൽകും

മ​സ്​​ക​ത്ത്​: പ്ര​മോ​ഷ​ന​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക​ും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കും മൂ​ല്യ​വ​ർ​ധി​ത നി​കു​തി ഒ​ഴി​വാ​ക്കി ന​ൽ​കും. നി​ശ്ചി​ത പ​രി​ധി വ​രെ മൂ​ല്യ​മു​ള്ള​വ​ക്കാ​ണ്​ നി​കു​തി​യി​ള​വ്​ ന​ൽ​കു​ക​യെ​ന്ന്​ നി​കു​തി അ​തോ​റി​റ്റി അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ 'മൂ​ല്യ​വ​ർ​ധി​ത നി​കു​തി' നി​യ​മ​ത്തി​െൻറ എ​ക്​​സി​ക്യൂ​ട്ടി​വ്​ നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വ​രു​മാ​ന​വ​ർ​ധ​ന​ ല​ക്ഷ്യ​മി​ട്ട്​ അ​ടു​ത്ത മാ​സം 16 മു​ത​ൽ രാ​ജ്യ​ത്ത്​ 'വാ​റ്റ്​' നി​ല​വി​ൽ വ​രും. അ​ഞ്ചു​ ശ​ത​മാ​ന​മാ​ണ്​ നി​കു​തി. അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ക്ക്​ പു​തി​യ നി​കു​തി ഒ​ഴി​വാ​ക്കി ന​ൽ​കി​യി​ട്ടു​മു​ണ്ട്.

നി​ശ്ചി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ്​ നി​കു​തി​യി​ള​വ്​ ബാ​ധ​ക​മാ​യി​രി​ക്കു​ക. ഒ​രു നി​കു​തി​വ​ർ​ഷം ഒ​രാ​ൾ​ക്ക്​ ന​ൽ​കു​ന്ന സാ​ധ​ന​ത്തി​െൻറ മൂ​ല്യം അ​മ്പ​ത്​ റി​യാ​ലി​ൽ ക​വി​യ​രു​ത്. സ്​​ഥാ​പ​നം ഒ​രു നി​കു​തി​വ​ർ​ഷം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന സാ​മ്പി​ളു​ക​ളു​ടെ മൂ​ല്യം ആ​യി​രം റി​യാ​ലി​ൽ ക​വി​യു​ക​യും ചെ​യ്യ​രു​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.