Posted On
date_range Updated On
date_range റുസൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നാല് ട്രെയിലറുകൾക്ക് തീപിടിച്ചു
മസ്കത്ത്: സീബ് വിലായത്തിലെ അൽ റുസൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നാല് ട്രെയിലർ ട്രക്കുകൾക്ക് തീ പിടിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് വലിയതോതിൽ പുക ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.