പുതിയ നാഷനൽ അസംബ്ലി മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽനിന്ന്
മനാമ: പുതിയ നാഷനൽ അസംബ്ലി മന്ദിരത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തറക്കല്ലിട്ടു. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുള്ള രാജ്യത്തിന്റെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് രാജാവിന്റെ കാഴ്ചപ്പാടുകളും നേതൃത്വവുമാണ് രാജ്യത്തിന്റെ വിവിധതലങ്ങളിലെ വികസനത്തിന് രൂപംനൽകുന്നത്. നിയമനിർമാണ സഭകളും സർക്കാറും തമ്മിലുള്ള സഹകരണത്തിന് അന്തരിച്ച പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നൽകിയ സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു.
രാജ്യത്തിന്റെ വികസനോന്മുഖ ജനാധിപത്യ ഭരണത്തിൽ നാഴികക്കല്ലാണ് പുതിയ മന്ദിരത്തിന്റെ തറക്കല്ലിടലെന്നും അദ്ദേഹം പറഞ്ഞു. 19,000 ചതുരശ്ര മീറ്ററിലാണ് പുതിയ നാഷനൽ അസംബ്ലി മന്ദിരം നിർമിക്കുന്നത്. 500 പേരെ ഉൾക്കൊള്ളുന്ന നാഷനൽ അസംബ്ലി ഹാൾ, 40 പേരെ ഉൾക്കൊള്ളുന്ന ശൂറ കൗൺസിൽ ഹാൾ, ജനപ്രതിനിധി കൗൺസിൽ ഹാൾ, ഒരു വിവിധോദ്ദേശ്യ ഹാൾ എന്നിവ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു. ലൈബ്രറി, മ്യൂസിയം, സർവിസ് കെട്ടിടം, മീഡിയ സെന്റർ എന്നിവയും പദ്ധതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.