ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികളുടെ ഒമാനിലെ കൂട്ടായ്മയായ ഫോസ ഒമാൻ സംഘടിപ്പിച്ച
ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
മസ്കത്ത്: ഫാറൂഖ് കോളജ് പൂർവ വിദ്യാർഥികളുടെ ഒമാനിലെ കൂട്ടായ്മയായ ഫോസ ഒമാൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ ഹൈൽ സീബ് വേവ്സ് പാർട്ടി ഹാളിൽ നടന്ന ഇഫ്താറിൽ ജനറൽ സെക്രട്ടറി എ.പി. അനസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ‘ഫോസ’ ഒമാൻ ഈ വർഷം കോളജിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുനീർ വടകര വിശദീകരിച്ചു. ഇംതിയാസ് റമദാൻ സന്ദേശം നൽകി. വ്രതം പരസ്പര സാഹോദര്യത്തെ ഊട്ടിയുറപ്പിക്കുകയും കഷ്ടത അനുഭവിക്കുന്നവരോടുള്ള ഐക്യപ്പെടലിന്റെ സന്ദേശമാണ് വ്രതം ഉദ്ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഫോസ’ ഒമാൻ പ്രസിഡൻറ് സുബൈർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.