ഖബീബ് മൽസരത്തിനിടെ (ഫയൽ ചിത്രം)
മുൻ യു.എഫ്.സി ചാമ്പ്യൻ ഖബീബ് സാംസ്കാരിക കായിക യുവജന മന്ത്രാലയം അതിഥിയായി മസ്കത്തിലെത്തിപ്പോൾ
മസ്കത്ത്: മുൻ യു.എഫ്.സി ചാമ്പ്യൻ ഖബീബ് നൂർ മഗ്ദോവും സംഘവും മസ്കത്തിലെത്തി. ഒമാനിലെ യുവ കായികതാരങ്ങൾക്ക് പ്രചോദനമായാണ് സാംസ്കാരിക കായിക യുവജന മന്ത്രാലയം അതിഥിയായി ഖബീബിനെ കൊണ്ടുവന്നത്. കായികവികസനവുമായി ബന്ധപ്പെട്ട വിവിധ സാധ്യതകളും സാംസ്കാരിക കൈമാറ്റത്തിനുള്ള വഴികളും ഖബീബുമായുള്ള കൂടിക്കാഴ്ചയിൽ പരിശോധിച്ചു. അന്താരാഷ്ട്ര കായിക പ്രതിഭകളുമായി സജീവമായി ഇടപഴകുന്നതിനുള്ള ഒമാന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് സ്വീകരണം ഒരുക്കിയത്.
36 കാരനായ ഖബീബ് റഷ്യക്കാരനാണ്. അന്താരാഷ്ട്ര റസ്ലിങ് വേദികളിൽ ഏറെ ആരാധകരുള്ള താരം യു.എഫ്.സി ചാമ്പ്യനാകുന്ന ആദ്യ മുസ്ലിം കൂടിയാണ്. ‘ദ ഈഗിൾ’ എന്ന വിളപ്പേരിലാണ് ആരാധകർക്കിടയിൽ ഖബീബ് അറിപ്പെടുന്നത്. പിതാവിന്റെ മരണത്തെ തുടർന്ന് 2020ൽ ഖബീബ് അന്താരാഷ്ട്ര മൽസരങ്ങളിൽനിന്ന് വിരമിച്ചതായിപ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.