കേരളത്തിലെ തദ്ദേശ തെഞ്ഞെടുപ്പിലെ മികച്ച ജയത്തിന്റെ ആഘോഷം ഇൻ കാസ്സ് ഒമാനും
കെ.എം.സി.സിയും സംയുക്തമായി ആഘോഷിച്ചപ്പോൾ
മസ്കത്ത്: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.ഫിന് ലഭിച്ച മികച്ച ജയം ആഘോഷമാക്കി യു.ഡി.എഫ് ഒമാൻ. മുൻകാലത്തെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനരംഗത്ത് കൂടുതൽ പ്രവാസിപങ്കാളിത്തം ഉണ്ടായിരുന്നതായി നേതാക്കൾ പറഞ്ഞു. ഇൻകാസ് ഒമാനും കെ.എം.സി.സിയും സംയുക്തമായാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. റൂവി അൽ ഫവാൻ ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി കോവളം എം.എൽ.എ എം. വിൻസെന്റ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി അബിൻ വർക്കി സംസാരിച്ചു. ഇൻ കാസ് ഒമാന്റെ ദേശീയനേതാക്കളായ അനീഷ് കടവിൽ, സന്തോഷ് പള്ളിക്കൻ, കുരിയാക്കോസ് മാളിയേക്കൽ, ബിനീഷ് മുരളി, ജിജോ കടന്തോട്ട്, വി.എം. അബ്ദുൽ കരീം, സതീഷ് പട്ടുവം, ജിനു ജോൺ, ഹംസ അത്തോളി, കെ.എം.സി.സി മുതിർന്ന നേതാവ് ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് ഡയറക്ടർ കൂടിയായ പി.ടി.കെ. ഷെമീർ, കെ.എം.സി.സി. വനിതാ വിഭാഗം പ്രസിഡന്റ് ജസ്ല മുഹമ്മദ് എന്നിവരും സംസാരിച്ചു ഷിബു പുല്ലാട് സ്വാഗതവും പി.വി. എൽദോ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.