സുഹാർ ഫെസ്റ്റിവൽ മുൻ സീസണിൽനിന്നുള്ള കാഴ്ച
സുഹാർ: സുഹാർ ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് തിങ്കളാഴ്ച ആരംഭിക്കും. ജനുവരി 31 വരെ നീളുന്ന ഫെസ്റ്റിവലിൽ വിവിധ സാംസ്കാരിക, വിനോദ, വിനോദസഞ്ചാര, പൈതൃക പരിപാടികൾ അരങ്ങേറും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ‘ഒമാനിയ മ്യൂസിയം’ ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറും. എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകർക്കായി ഇന്ററാക്ടീവ് അനുഭവം മ്യൂസിയം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫെസ്റ്റിവൽ വേദിയിൽ ഒമാനി ഗ്രാമവും ഒരുക്കുന്നുണ്ട്. ഫോട്ടോഗ്രഫി മത്സരം, കൈറ്റ് ഫ്ലൈയിങ്, ഗോ-കാർട്ടിങ് തുടങ്ങിയ വിവിധ പരിപാടികളും ഇതോടൊപ്പം നടക്കും. കൂടാതെ കാർണിവൽ ഷോകൾ, സംഗീത പരിപാടികൾ, കുടുംബങ്ങൾക്കും കുട്ടികൾക്കും വിവിധ പരിപാടികളും സ്റ്റാളുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന സമഗ്ര വിനോദകേന്ദ്രമായി സുഹാർ ഫെസ്റ്റിവൽ മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.