Posted On
date_range Updated On
date_range വെയർഹൗസിന് തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബൗഷറിൽ വെയർഹൗസിന് തീപിടിച്ചു. ആർക്കും പരിക്കുകളൊന്നുമില്ല. മിസ്ഫ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുന്നതിന് മുമ്പായി തീ അണക്കുകയായിരുന്നു. വൻ നാശഷ്ടമാണ് കണക്കാക്കുന്നത്. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.