മസ്കത്ത്: കോവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളാൽ ഭക്ഷണത്തിനും മറ്റും പ്രയാസമനു ഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തകർ. ഇതിനകം 20ലധികം പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തതായി അസോസിയേഷൻ ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സുബൈർ മാഹീൻ പറഞ്ഞു. അഞ്ച് കിലോ അരി, അഞ്ച് കിലോ ആട്ട, ഒരു കിലോ പഞ്ചസാര, പാചക എണ്ണ, പച്ചക്കറി, മുട്ട, പാൽ തുടങ്ങിയവയാണ് ഒാരോ കിറ്റിലുമുണ്ടായിരുന്നത്.
11 റിയാലിെൻറ സാധനങ്ങളടങ്ങിയ കിറ്റുകളാണ് മസ്കത്ത്, മത്ര, വാദി കബീർ, അൽ ഹൈൽ, അമിറാത്ത് മേഖലകളിലുള്ളവർക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ എക്സിക്യൂട്ടിവ് ഭാരവാഹികളും വിതരണത്തിെൻറ ഭാഗമായി. കുറഞ്ഞ വരുമാനക്കാരായ ആളുകളാണ് സഹായം അഭ്യർഥിച്ചതെന്ന് സുബൈർ പറഞ്ഞു.കൂടുതൽ ആളുകൾക്ക് ബുധനാഴ്ച സാധനങ്ങൾ എത്തിക്കാനിരുന്നതാണെങ്കിലും സഞ്ചാര നിയന്ത്രണം കർക്കശനമാക്കിയത് തടസ്സമായി. വരും ദിവസങ്ങളിൽ ഇതിന് ബദൽ ക്രമീകരണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.