Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു
മസ്കത്ത്: മത്സ്യബന്ധന നിയമങ്ങൾ ലംഘിച്ചതിന് ബോട്ടുകൾ പിടിച്ചെടുത്തു. അൽവുസ്ത ഗവർണറേറ്റിലെ മാഹൂട്ട് വിലായത്തിൽനിന്നാണ് നിരവധി നൈലോൺ വലകളുമായി മത്സ്യ ബന്ധന ബോട്ട് പിടികൂടുന്നത്.
മീൻ പിടിച്ച് മടങ്ങുന്നതിനിടെ മറ്റൊരു ബോട്ടുമായി കടിയേറ്റ തൊഴിലളിയെയും പിടികൂടി. വലകൾ കണ്ടുകെട്ടുകയും നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിച്ച ശേഷം ബന്ധപ്പെട്ട് അധികൃതർക്ക് കൈമാറുമെന്ന് ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.