മസ്കത്ത്: പറഞ്ഞസമയത്ത് അഗ്നിസുരക്ഷാ ഉപകരണം സ്ഥാപിക്കാത്തതിനെ തുടർന്ന് മസ്കത്തിലെ ഉപഭോക്താവിന് 1660 റിയാൽ തിരിച്ച് നൽകി ഉപഭോക്തൃസംരക്ഷണ അതോറിറ്റി. മസ്കത്ത് ഗവർണറേറ്റിലെ വൈദ്യുതി, വെള്ളം, ടെലിഫോൺ ലൈൻ സേവന രംഗത്തുള്ള ഒരു കമ്പനിയിൽനിന്നാണ് പണം വാങ്ങി നൽകിയത്. സേവനകരാറിൽ പറഞ്ഞിരിക്കുന്നതുപോലെ, കെട്ടിടത്തിൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് പരാതിക്ക് കാരണമെന്ന് സി.പി.എ പറയുന്നു. കരാർ ഉണ്ടായിരുന്നിട്ടും കമ്പനി ഇൻസ്റ്റലേഷൻ വൈകിപ്പിച്ചു. ഇതോടെ ഉപഭോക്താവ് അതോറിറ്റിയിൽ ഔദ്യോഗികമായി പരാതി നൽകി.
തുടർന്ന് സി.പി.എ നിയമനടപടികൾ ആരംഭിക്കുകയും ഇരുകക്ഷികളെയും സൗഹാർദപരമായ ഒത്തുതീർപ്പിലേക്ക് നയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് അടച്ച മുഴുവൻ തുകയും കമ്പനി തിരികെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.