Posted On
date_range Updated On
date_range മത്ര സൂഖില്‍ റെഡിമെയ്ഡ് കടയില്‍ തീപിടിത്തം
മത്ര: മത്ര സൂഖില്‍ മഹ്ദി മസ്ജിദിന് സമീപമുള്ള റെഡിമെയ്ഡ് വസ്ത്ര കടയില്‍ അഗ്നിബാധ. കടയുടെ മുകള്‍തട്ടിലുള്ള സ്റ്റോറേജില്‍ സൂക്ഷിച്ചിരുന്ന വസ്ത്ര ശേഖരങ്ങള്‍ കത്തി നശിച്ചു. സിറിയന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് കഴിഞ്ഞദിവസം രാത്രി അഗ്നി ബാധയുണ്ടായത്. പുക പിടിച്ചും വെള്ളം ചീറ്റിയതിനാല്‍ നനഞ്ഞ് കുതിര്‍ന്നും വസ്ത്ര ശേഖരങ്ങള്‍ ഉപയോഗ ശൂന്യമായി.
സമീപത്തെ കടകളില്‍ നിന്നും അഗ്നിശമന സിലിണ്ടറുകള്‍ ഉപയോഗിച്ച് അഗ്നി വ്യാപനം തടയുകയും സിവില്‍ ഡിഫന്‍സ് കുതിച്ചെത്തി തീ അണച്ചതിനാല്‍ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് കരുതുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.