Posted On
date_range Updated On
date_range ഒമാനിൽ വീടിന് തീപിടിച്ച് എട്ട് സ്ത്രീകൾ മരിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബർക്കയിൽ വീടിന് തീപിടിച്ച് സ്വദേശി യുവതിയും അഞ്ച് പെൺമക്കളും ഉൾപ്പെടെ എട്ടുപേർ മരിച്ചു. യുവതിയുടെ സഹോദരിയും വീട്ടുജോലിക്കാരിയുമാണ് മരിച്ച മറ്റുള്ളവർ. യുവതിയുടെ ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബർക്കയിലെ അൽ സലാം മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് ദാരുണമായ അപകടമുണ്ടായത്.
35കാരിയായ യുവതിയും 28 കാരിയായ സഹോദരിയും ഏഴിനും 15നുമിടയിൽ പ്രായമുള്ള പെൺകുട്ടികളുമാണ് മരണപ്പെട്ടത്. വീട്ടുജോലിക്കാരി ആഫ്രിക്കൻ വംശജയാണ്. തീപിടിത്തത്തിെൻറ കാരണം ഇതുവരെ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.