മസ്കത്ത്: ജൂൺ ഒന്നു മുതൽ ശീതീകരിച്ച ട്രക്കുകളിൽ മാത്രമാണ് ഒമാനിലേക്കും തിരിച്ചു ം കാർഷികോൽപന്നങ്ങൾ കൊണ്ടുപോകാൻ പാടുള്ളൂവെന്ന് കാർഷിക-ഫിഷറീസ് മന്ത്രാലയം അ റിയിച്ചു.
റോഡുമാർഗമുള്ള കയറ്റുമതിക്കും ഇറക്കുമതിക്കുമാണ് പുതിയ നിയമ ഭേദഗ തി ബാധകം. നിയമം ലംഘിക്കുന്നവരിൽ നിന്ന് 1000 റിയാൽ വരെ പിഴ ചുമത്തും. കര അതിർത്തി വഴി കാർ ഷികോൽപന്നങ്ങൾ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ക്രമീകരിക്കുന്നതിനായുള്ള 218/2018ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരമാണ് ശീതീകരിച്ച ട്രക്കുകൾ നിർബന്ധമാക്കുന്നത്.
ഇങ്ങനെയല്ലാതെ ഉൽപന്നങ്ങളുമായി വരുന്ന വാഹനങ്ങൾക്ക് രാജ്യത്തിനകത്തേക്കും പുറത്തേക്കും കടക്കാൻ അനുവദിക്കില്ല. പച്ചക്കറികളും ഭക്ഷ്യോൽപന്നങ്ങളും െകാണ്ടുപോകാൻ അനുയോജ്യമായതാകണം വാഹനം. ഉൽപന്നത്തിനും ലോഡിനും അനുയോജ്യമായ താപനില ക്രമീകരിക്കാൻ സാധിക്കുന്ന ശീതീകരണ സംവിധാനങ്ങൾ വാഹനത്തിലുണ്ടാകണം. താപനിലയും ഇൗർപ്പവും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഉണ്ടാകണം.
ശീതീകരണി കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും കാർഷിക ഉൽപന്നങ്ങളുടെ പാക്കിങ് ശരിയായ രീതിയിൽ ആയിരിക്കുകയും വേണം. വിവിധ ഉൽപന്നങ്ങൾ ഇടകലർത്തി ഒരു വാഹനത്തിൽ കൊണ്ടുവരുന്നതും അനുവദനീയമാവില്ല.
അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ് ഇതിന് ഇളവ് നൽകുകയുള്ളൂ.
ഉൽപന്നങ്ങളെ ചൂടിൽ നിന്നും ഇൗർപ്പത്തിൽ നിന്നും നനവ് വലിച്ചെടുക്കുന്നതിൽ നിന്നും സംരക്ഷിക്കുകയാണ് പുതിയ ഉത്തരവിെൻറ ലക്ഷ്യം.
വാഹനത്തിൽ ഉൽപന്നങ്ങൾ കയറ്റി ഇറക്കുന്നതു വരെയുള്ള ഒരു സമയത്തും ശീതീകരണി ഒാഫ് ചെയ്യരുതെന്നും ഉത്തരവ് നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.