പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിച്ച മലപ്പുറം കുടുംബ സൗഹൃദ സംഗമം
സലാല: പ്രവാസി വെൽഫെയർ സലാലയിൽ മലപ്പുറം കുടുംബ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മലപ്പുറത്തിന്റെ നന്മയും പാരമ്പര്യവും ചർച്ചചെയ്യപ്പെട്ട സംഗമത്തിൽ പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സമിതി അംഗം മുഹമ്മദ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. പ്രവാസി വെൽഫെയർ സലാല പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷബീർ കാലടി ( മലയാള വിഭാഗം), സാഗർ അലി ( ഐ.എം.ഐ), കബീർ പൊന്നാനി (പി.സി.ഡബ്ലു.എഫ്), ജാഫർ (പി.ഒ.എസ്) എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന വെൽഫെയർ അവയർനസ് ക്യാമ്പയിൻ ജനറൽ സെക്രട്ടറി സജീബ് ജലാൽ വിശദീകരിച്ചു. ഉദ്ഘാടനം മലയാള വിഭാഗം ട്രഷറർ പി.ടി.സബീറും നിർവഹിച്ചു.മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ കളത്തിങ്കൽ സ്വാഗതവും സാജിത ഹാഫീസ് നന്ദിയും പറഞ്ഞു. തസ്റീനാ ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര, കബീർ കണമല, ഷാജിദ് കമൂന, അയ്യൂബ് വാലിയിൽ,ഫൗസിയ വാണിയമ്പലം, മുസ്തഫ പൊന്നാനി, ആരിഫ, മുംതാസ് റജീബ് തുടങ്ങിയവർ നേതൃത്വം നൽകി.പരിപാടിയോടനുബന്ധിച്ച് സംഗീത നിഷയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.