കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: കൊല്ലം വെളിയം സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം എസ്.പി ഭവനിൽ പുരുഷോത്തമൻ- പ്രസന്ന ദമ്പതികളുടെ മകൻ അനൂപ് (41) ഒമാനിൽ നിര്യാതനായി. 17 വർഷമായി കെ.വി ഗ്രൂപ്പ് ജീവനക്കാരനായ അനൂപ് സുഹൂൽ അൽ ഫൈഹ ഇബ്രി ഡിവിഷൻ ഇൻ ചാർജായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൂന്നു ദിവസം മുമ്പ് സ്ട്രോക്ക് അനുഭവ​പ്പെട്ടതിനെ തുടർന്ന് ചികിൽസയിൽ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം. കുടുംബത്തോടൊപ്പം ഇബ്രിയിലായിരുന്നു താമസം. ഭാര്യ: ആശ ചന്ദ്രൻ. മകൾ: അതിഥി അനൂപ് (ഇന്ത്യൻ സ്കൂൾ ഇബ്രി രണ്ടാം ക്ലാസ് വിദ്യാർഥിനി). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

സുഹൂൽ അൽ ഫൈഹ ഇബ്രി ഡിവിഷൻ ഇൻ ചാർജ് അനൂപിന്റെ നിര്യാണത്തിൽ കെ.വി ഗ്രൂപ്പ് അനുശോചിച്ചു. അപ്രതീക്ഷിത വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം വിഷമഘട്ടത്തിൽ കുടുംബത്തിന്റെ സങ്കടത്തിൽ പങ്കുചേരുന്നതായും മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - Expatriate from Kollam passes away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.