മസ്കത്ത്: ജലസമ്പത്ത് കാത്തുവെക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി സ്വദേശി പൗരന്മാരുടെ കാൽനടയാത്ര. ഹിൽമി അൽ കിന്ദി, നവാഫ് അൽ സുലൈമാനി എന്നീ സ്വദേശി പൗരന്മാരാണ് ബോധവത്കരണ സന്ദേശവുമായി നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച സിഫയിൽനിന്ന് നടക്കാൻ ആരംഭിച്ച ഇവർ തിങ്കളാഴ്ച ബോഷറിലെത്തി.
ഇന്ന് അൽ ഹെയിലിൽ എത്താനാണ് പദ്ധതി. ജലദിനത്തിെൻറ ഭാഗമായാണ് ഇവരുടെ ഇൗ യാത്ര. ഇൗ വർഷത്തെ ജലദിനത്തിെൻറ പ്രധാന ഉൗന്നൽ അഴുക്കുജലത്തിെൻറ പുനരുപയോഗമാണെന്ന് മിഡിലീസ്റ്റ് ഡീസാലിനേഷൻ റിസർച്ച് സെൻററിലെ (മെഡ്റെക്ക്) ജീവനക്കാരൻ കൂടിയായ അൽ കിന്ദി പറയുന്നു. ജലം ജീവിതമാണ്. അതില്ലാതെ മനുഷ്യന് അതിജീവനം സാധ്യമല്ലെന്ന സന്ദേശം പകർന്നുനൽകുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് അൽ കിന്ദി പറഞ്ഞു. ഇന്ന് എല്ലാവരും എണ്ണയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് സുലൈമാനി പറഞ്ഞു. ജലമാണ് എണ്ണയേക്കാൾ പ്രധാനപ്പെട്ടതെന്നതാണ് തെൻറ കാഴ്ചപ്പാട്. ഇൗ അമൂല്യമായ സമ്പത്ത് നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നാം ഇന്ന് എണ്ണ അന്വേഷിക്കുന്നതുപോലെ ഒരുനാൾ ജലവും അന്വേഷിക്കേണ്ടി വരുമെന്നും സുലൈമാനി പറഞ്ഞു. ജബൽ സിഫായിലെ അഴുക്കുജല സംസ്കരണ പ്ലാൻറിൽനിന്ന് അൽ ഹെയിലിലെ മെഡ്റെക്ക് ഹെഡ്ക്വാർേട്ടഴ്സിലേക്കാണ് ഇവരുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.