Posted On
date_range Updated On
date_range തൈക്വാേണ്ടാ ചാമ്പ്യൻഷിപ്പ്: മികച്ച പ്രകടനവുമായി മബേല സ്കൂൾ വിദ്യാർഥിനി
മസ്കത്ത്: കാൺപൂർ െഎ.െഎ.ടിയിലെ തൈക്വാൻഡോ ക്ലബ് സംഘടിപ്പിച്ച ഒാപൺ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി. മബേല ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മാഹീൻ നവാസ് ഖാന് മൂന്ന് മെഡലുകളാണ് ലഭിച്ചത്. വ്യക്തിഗത ഇനത്തിൽ വെള്ളിമെഡലും ജോടിയായി മത്സരിച്ചയിനത്തിൽ വെങ്കലവും സബ്ജൂനിയർ വിഭാഗത്തിൽപെടുന്ന ‘പുമൂസ്’ ഗ്രൂപ് ഇനത്തിൽ വെള്ളിമെഡലുമാണ് ലഭിച്ചത്. ഭാവിയുടെ വാഗ്ദാനമാണ് മാഹീൻ എന്ന് മബേല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. ഉത്തർപ്രദേശിലെ മികച്ച താരമായ മാഹീൻ സെപ്റ്റംബറിൽ ലഖ്േനാവിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പെങ്കടുക്കുന്നതിനുള്ള ഒരുക്കത്തിലാണ്. താർഖണ്ഡിൽ നടക്കുന്ന ദേശീയ മത്സരത്തിലും മാഹീൻ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.