Posted On
date_range Updated On
date_range അത്യാസന്ന രോഗിയെ ഹെലികോപ്ടറിൽ മസ്കത്തിലെത്തിച്ചു
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്ന ഒമാൻ പൗരനെ റോയൽ എയർ ഫോഴ്സ് ഹെലികോപ്ടർ മാർഗം വിദഗ്ധ ചികിത്സക്കായി മസ്കത്തിലെ ആശുപത്രിയിലെത്തിച്ചു. തെക്കൻ ശർഖിയയിലെ മസീറ ആശുപത്രിയിൽ ചികിത്സയിലിരുന്നയാളെയാണ് മസ്കത്ത് ഗവർണറേറ്റിലെ ഖൗല ആശുപത്രിയിലെത്തിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.