സലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ
സലാല: സലാല കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം, പൊന്നാനി ലോക്സഭ മണ്ഡലങ്ങളിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളായ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും ഡോ. എം.പി. അബ്ദുസമദ് സമദാനിയുടെയും തെരഞ്ഞെടുപ്പ് കൺവെൻഷനും പോസ്റ്റർ പ്രകാശനവും സലാല മ്യൂസിക് ഹാളിൽ നടന്നു. സലാല കെ.എം.സി.സി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് പുറമണ്ണൂർ അധ്യക്ഷതവഹിച്ചു. വി.സി. മുനീർ മുട്ടുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി.
ഐ.ഒ.സി സലാല ചെയർമാൻ ഡോ. നിസ്താർ, സലാല കെ.എം.സി.സി കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി ഷബീർ കാലടി, റഷീദ് കൽപറ്റ, അബ്ദുല്ല ചേലക്കാട്, ഐ.പി. ജംഷാദ്, മണികണ്ഠൻ പേരാവൂർ എന്നിവർ സംസാരിച്ചു. മുജീബ് കുറ്റിപ്പുറം, ബുശൈർ, ഷുഹൈബ് മാസ്റ്റർ, നാസർ ആലത്തിയൂർ, ഷമീൽ ചേളാരി, കാസിം കോക്കൂർ, റഷീദ് കൈനിക്കര, സിദ്ദീഖ് കാരത്തൂർ, അബ്ദുല്ല അൻവരി എന്നിവർ നേതൃത്വം നൽകി. മഹ്റൂഫ് വൈലത്തൂർ പ്രാർഥന നടത്തി. ജില്ല ജനറൽ സെക്രട്ടറി റഹീം താനാളൂർ സ്വാഗതവും ശിഹാബ് കാളികാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.