മസ്കത്ത്: തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആേവശം ഒട്ടും ചോരാതെ പ്രവാസലോകവും. മുൻകാലങ്ങളിൽ തെരഞ്ഞെടുപ്പ് അടുക്കുേമ്പാൾ പ്രചാരണത്തിനും മറ്റുമായി പോകുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടന നേതാക്കൾ അടക്കമുള്ളവർ ഇക്കുറി നാട്ടിലേക്ക് പോകാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിഞ്ഞ മട്ടാണ്. നാട്ടിലെയും തിരിച്ചെത്തുേമ്പാഴുമുള്ള ക്വാറൻറീനും ഒമാനിലേക്ക് വരുേമ്പാഴുള്ള പി.സി.ആർ പരിശോധന നിബന്ധനകളും വിമാന സർവിസുകളുടെ കുറവും ഉയർന്ന നിരക്കുമൊക്കെയാണ് നാട്ടിൽ പോകാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കുന്ന കാര്യങ്ങൾ.
നാട്ടിൽ പോയില്ലെങ്കിലും വാട്സ്ആപ് അടക്കം സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം കൊഴുപ്പിക്കാനും വോട്ട് പിടിക്കാനുമുള്ള കാര്യങ്ങൾ ചെയ്തുതുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തും അതിന് മുമ്പും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളും മത്സര രംഗത്തുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനാ പ്രവർത്തകർക്ക് പുറമെ മൽസരിക്കുന്നവരുടെ സുഹൃത്തുക്കളും പിന്തുണയുമായി രംഗത്തുണ്ട്.
വോട്ട് അഭ്യർഥനക്ക് പുറമെ ചൂടേറിയ ചർച്ചകളും വാട്സ്ആപ് ഗ്രൂപ്പുകളിൽ സജീവമാണ്. സ്വർണക്കടത്ത് കേസും പാലാരിവട്ടം പാലവും ഏറ്റവുമൊടുവിൽ പൊലീസ് ആക്ടിലെ ഭേദഗതിയുമൊക്കെ സജീവ ചർച്ചയായിട്ടുണ്ട്.അവധിക്ക് നാട്ടിൽ പോകാൻ സാധ്യതയുള്ളവരെ നേരിൽ കണ്ടും നാട്ടിലുള്ളവരെ ഫോണിൽ വിളിച്ചുമൊക്കെ വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പ്രവാസി സംഘടനകളുടെ പ്രതിനിധികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.