Posted On
date_range Updated On
date_range മബേല ഈദ്ഗാഹ്: മുഹമ്മദ് ഷെഫീക്ക് കോട്ടയം നേതൃത്വം നൽകും
മസ്കത്ത്: മബേല മാൾ ഓഫ് മസ്കത്തിനു സമീപം അൽ ശാദി ഫുട്ബാൾ ഫീൽഡിൽ നടക്കുന്ന ബലി പെരുന്നാൾ ഈദ് ഗാഹിന് യുവ പണ്ഡിതനും പ്രഭാഷകനുമായ മുഹമ്മദ് ഷെഫീക്ക് കോട്ടയം നേതൃത്വം നൽകും. രാവിലെ 6.10നാണ് നമസ്കാരം ആരംഭിക്കുന്നതെന്ന് ഈദ് ഗാഹ് കൺവീനർ ഫൈസൽ മാങ്ങാട്ടിൽ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കിയ ഈദ്ഗാഹിൽ സീബ്, മബേല, അൽ കൂദ്, ഹൈൽ, മവേല, റൂസൈൽ, ഹൽബാൻ, റുമൈസ് തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്ന് ആളുകൾക്ക് എളുപ്പം എത്തിപ്പെടാവുന്ന സ്ഥലത്താണ് ഈദ് ഗാഹ് സജ്ജീകരിച്ചുട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.