മസ്കത്ത്: ഒമാനിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ ഹംദാന്‍ മണി എക്സ്ചേഞ്ച് ഉപഭോക്താക്കള്‍ക്കായി സംഗീത-നൃത്ത-ഹാസ്യ പരിപാടി ‘ശ്രീരാഗം’ സംഘടിപ്പിക്കും. നവംബര്‍ 24ന് വൈകീട്ട് ആറിന് മസ്കത്തിലെ സിറ്റി ആംഫി തിയറ്ററിലാണ് പരിപാടി.
പ്രശസ്ത ചലച്ചിത്ര ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഗാനമേളയില്‍ ബാല ഗായിക ശ്രേയ, ചലച്ചിത്ര പിന്നണി ഗായിക സിതാര, പ്രമുഖ ഗായകന്‍ റഹ്മാന്‍ എന്നിവരും ഗാനങ്ങള്‍ ആലപിക്കും. പ്രമുഖ ഹാസ്യനടന്‍ നവോദയ ഷാജു, മനോജ് ഗിന്നസ്, ഷിബു ലബാന്‍, ഉല്ലാസ് പന്തളം, ആര്യ എന്നിവരുടെ ഹാസ്യപരിപാടികളും മസ്കത്തിലെ പ്രമുഖ നൃത്തസംഘമായ ആര്‍.ഡി.ഐ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തനൃത്യങ്ങളും പരിപാടികള്‍ക്ക് മാറ്റു കൂട്ടും.
ഷിലിന്‍ പൊയ്യാറയാണ് പരിപാടിയുടെ അവതാരകന്‍. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയില്‍ ശിഫ അല്‍ ജസീറ ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല വിശിഷ്ടാതിഥിയായിരിക്കും. ഹംദാന്‍ മണി എക്സ്ചേഞ്ച് ഡയറക്ടര്‍ ആമിര്‍ അഹ്മദ് സൈഫ് അല്‍ ഗഫാരി, ജനറല്‍ മാനേജര്‍ പി.വി. വിദ്യാശങ്കര്‍, ഫിനാന്‍സ്-അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ചന്ദ്രമോഹന്‍, കംപ്ളയ്ന്‍റ്സ് മാനേജര്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.
ക്ളാപ് ഇവന്‍റ്സിന്‍െറ ബാനറിലാണ് ‘ശ്രീരാഗം’ പരിപാടി സംഘടിപ്പിക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്ളാപ് ഇവന്‍റ് മാനേജിങ് ഡയറക്ടര്‍ രൂപേഷ്, കോഓഡിനേറ്റര്‍മാരായ ദുഫൈല്‍ അന്തിക്കാട്, സുനില്‍ മണപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി അരങ്ങേറുക. രാജേഷ് രാമപുരമാണ് നാട്ടില്‍നിന്നുള്ള സംഘാടകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.