റൂ​വി കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം

മ​സ്ക​ത്ത്: മു​സ്‌​ലിം ലീ​ഗ് മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം റൂ​വി കെ.​എം.​സി.​സി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ.​കെ.​എ. അ​സീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തൃ​ക്ക​രി​പ്പൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​കെ. ബാ​വ അ​നു​സ്മ​ര​ണ​ഭാ​ഷ​ണം ന​ട​ത്തി.

മ​സ്ക​ത്ത് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഷ​മീ​ർ പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ പി.​എ.​വി. അ​ബൂ​ബ​ക്ക​ർ, അ​ഷ്‌​റ​ഫ്‌ കി​ണ​വ​ക്ക​ൽ, മു​ഹ​മ്മ​ദ്‌ വാ​ണി​മേ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റൂ​വി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​രം കൈ​മാ​റി. മ​ജീ​ദ് പ​ഴ​യ​ങ്ങാ​ടി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. പാ​ർ​ട്ടി വി​ങ് ചെ​യ​ർ​മാ​ൻ നൗ​ഫ​ൽ അ​രീ​ക്ക​ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ൺ​വീ​ന​ർ റ​ഊ​ഫ് മു​റി​ച്ചാ​ണ്ടി സ്വാ​ഗ​ത​വും സു​ലൈ​മാ​ൻ​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - E. Ahmed Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.