പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മയക്കുമരുന്ന് കടത്ത്; മൂന്ന് വിദേശികൾ പിടിയിൽ

മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ മൂന്ന് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.തെക്കൻ ബാത്തിന ഗവർണറേറ്റിലെ പൊലീസ് കമാൻഡന്‍റാണ് ഇവരെ പിടികൂടുന്നത്. ഏഷ്യൻ വംശജരാണ് അറസ്റ്റിലായവർ. ഇവരിൽനിന്ന് 80 കിലോയിലധികം ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നും മോർഫിനും കണ്ടെടുക്കുകയും ചെയ്തു.രാജ്യാന്തര സംഘവുമായി ചേർന്നായിരുന്നു രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്. നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - drug trafficking; Three foreigners arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.