പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​​മ​രു​ന്ന്

മയക്കുമരുന്ന്​ കടത്ത്​; നാലു​ വിദേശികൾ അറസ്റ്റിൽ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ മ​യ​ക്കു​​മ​രു​ന്ന്​ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​​റ്റ്​ ​ചെ​യ്തു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ കോ​സ്റ്റ്​ ഗാ​ർ​ഡ്​ പൊ​ലീ​സാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 2,138 പാ​ക്ക​റ്റ്​ 'ഖാ​ട്ട്' മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ണ്ടെ​ടു​ത്തു. ബോ​ട്ടി​ലാ​യി​രു​ന്നു സം​ഘ​മെ​ത്തി​യി​രു​ന്ന​ത്. പി​ടി​യി​ലാ​യ​വ​ർ അ​റ​ബ്​ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Drug trafficking; Four foreigners arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.