മസ്കത്ത്: ഒമാനിലെ സുഹാറിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രവാസി തൊഴിലാളികൾ മരിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സുഹാർ സനായയിൽ വെള്ളിയാഴ്ച രാവിലെ രണ്ട് ഡ്രോൺ ആക്രമണങ്ങളാണ് നടന്നത്. അൽ അവ്ഹി ഇൻഡസ്ട്രിയൽ സോണിൽ ലേബർ ക്യാമ്പിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുറസ്സായ ഇടത്തായിരുന്നു രണ്ടാമത്തെ ഡ്രോൺ വന്നുപതിച്ചത്. ഇതിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരു ആക്രമണങ്ങളെ കുറിച്ചും ബന്ധപ്പെട്ട അതോറിറ്റികൾ അന്വേഷണം തുടരുകയാണ്. ആക്രമണങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങളും ചിത്രങ്ങളും വിഡിയോകളും സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രമേ ആശ്രയിക്കാവൂ. ഒമാൻ സുൽത്താനേറ്റിലെ പൗരന്മാരെയുാം താമസക്കാരെയും സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.