Posted On
date_range Updated On
date_range ആമിറാത്തിൽ വാഹന സ്റ്റണ്ട് നടത്തി; ഡ്രൈവർ അറസ്റ്റിൽ
മസ്കത്ത്: സ്കൂൾ കെട്ടിടത്തിന് മുന്നിൽ അപകടകരമായ സ്റ്റണ്ടുകളും വാഹന അഭ്യാസ പ്രകടനങ്ങളും നടത്തിയ ഡ്രൈവറെ ആമിറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിച്ച് പൊതുനിരത്തിൽ സമാധാനം ലംഘിക്കുകയും സ്വന്തം സുരക്ഷക്കും മറ്റു വാഹനങ്ങളുടെ സുരക്ഷക്കും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിക്കുകയും ചെയ്തതായാണ് പൊലീസ് അറിയിച്ചു. പിടിയിലായയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.