Posted On
date_range Updated On
date_range മുൻകൂർ അനുമതിയില്ലാതെ ഒാഫർ വിൽപന പാടില്ല -ഒമാൻ വാണിജ്യ മന്ത്രാലയം
മസ്കത്ത്: ഒാഫർ, ഡിസ്കൗണ്ട് വിൽപനകൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. മുൻകൂർ അനുമതിയില്ലാതെ ഡിസ്കൗണ്ട് വിൽപനകൾ പ്രഖ്യാപിക്കരുതെന്ന് മന്ത്രാലയം സ്ഥാപനങ്ങളോടും കമ്പനികളോടും ആവശ്യപ്പെട്ടു. അനുമതി വാങ്ങാതെ ചില കമ്പനികളും സ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രൊമോഷനൽ ഒാഫറുകളും ഡിസ്കൗണ്ട് വിൽപനകളും നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രൊമോഷനൽ ഒാഫറുകളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങളുടെ ലംഘനമാണിത്. ഇക്കാര്യത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.