ദു​കം: 14.2 ശ​ത​കോ​ടി ഡോ​ള​റി​െൻറ വി​ദേ​ശ നി​ക്ഷേ​പം ല​ഭി​ച്ചു

മ​സ്​​ക​ത്ത്​: ദു​കം പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം വ​രെ ല​ഭി​ച്ച​ത്​ 14.2 ശ​ ത​കോ​ടി ഡോ​ള​റി​​െൻറ നി​ക്ഷേ​പ വാ​ഗ്​​ദാ​ന​ങ്ങ​ൾ. ഇൗ ​പ​ദ്ധ​തി​ക​ൾ​ക്കെ​ല്ലാം സ്​​ഥ​ലം കൈ​മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ങ്ങ​ൾ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ മേ​ഖ​ല​യി​ലെ മി​ക​ച്ച നി​ക്ഷേ​പ കേ​ന്ദ്ര​മെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കാ​ൻ ദു​ക​മി​ന്​ സാ​ധി​ച്ച​താ​യി പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ യ​ഹ്​​യ ബി​ൻ സൈ​ദ്​ അ​ൽ ജാ​ബ്​​രി പ​റ​ഞ്ഞു.


നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ പ്രാ​ദേ​ശി​ക-​അ​ന്ത​ർ ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. പ്രൊ​മോ​ഷ​ൻ കാ​മ്പ​യി​ൻ, സെ​മി​നാ​ർ, നേ​രി​ട്ടു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. പി​ന്നി​ട്ട വ​ർ​ഷ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​ൽ വ​ലി​യ വ​ള​ർ​ച്ച ദൃ​ശ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - doller-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.