തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​പ്പാ​കു​ന്ന ടൂ​റി​സം

പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ

തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ലാ​യ​ത്തു​ക​ളി​ലു​ട​നീ​ള​മു​ള്ള ടൂ​റി​സം സൗ​ക​ര്യ​ങ്ങ​ളി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്നു. റു​സ്താ​ഖി​ലെ ഐ​ൻ അ​ൽ ക​സ്ഫ വി​ക​സ​ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​റേ​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ​ദ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സ​ഈ​ദി പ​റ​ഞ്ഞു.

പാ​ർ​ക്ക്, ബ​സ് സ്റ്റോ​പ്പു​ക​ൾ, സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ഇ​തി​ലു​ൾ​പ്പെ​ടു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്കും ഷോ​പ്പു​ക​ൾ​ക്കു​മാ​യി റ​സ്റ്റാ​റ​ന്‍റു​ക​ൾ, ക​ഫേ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ൽ ഫ​ല​ജ് സൈ​റ്റി​ന്റെ വി​ക​സ​ന​വും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഖ​ൽ വി​ലാ​യ​ത്തി​ലെ ഐ​ൻ അ​ൽ-​ത​വാ​ര​യു​ടെ വി​ക​സ​നം, അ​ൽ ഹൊ​ക്കെ​ൻ പാ​ർ​ക്ക് പ​ദ്ധ​തി​യും പൂ​ർ​ത്തി​യാ​യി.

Tags:    
News Summary - Development projects in tourism facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.