സുൽത്താൻ ഹൈതം ബിൻ താരിഖുമായി ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസിമന്ത്രിയുമായ അയ്മൻ സഫാദി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖുമായി ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി മന്ത്രിയുമായ അയ്മൻ സഫാദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണത്തിന്റെ വശങ്ങൾ സംബന്ധിച്ച ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമന്റെ രേഖാമൂലമുള്ള സന്ദേശങ്ങൾ സുൽത്താന്‍ കൈമാറുകയും ചെയ്തു. ഒമാനി ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ജോർഡൻ രാജാവ് ആശംസിച്ചു. ജോർഡൻ രാജാവിനും അവിടത്തെ ജനങ്ങൾക്കും കൂടുതൽ വികസനവും സമൃദ്ധിയും കൈവരട്ടെയെന്ന് സുൽത്താനും ആശംസിച്ചു. അൽബറക കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾ, ഫലസ്തീൻ സ്ഥിതിഗതികൾ, വെടിനിർത്തൽ ശ്രമങ്ങൾ എന്നിവയും ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി, ഒമാനിലെ ജോർഡൻ അംബാസഡർ അംജദ് ജമീൽ അൽ ഖുഹൈവി, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.