ഡെങ്കിപ്പനി: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ രണ്ട്​ വിലായത്തുകളിൽ 10 ദിവസ കാമ്പയിൻ

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ഡെ​ങ്കി​പ്പ​നി റി​​പ്പോ​ർ​ട്ട്​ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കൊ​തു​കി​ന്‍റെ വ്യാ​പ​നം ത​ട​യാ​നാ​യി മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ര​ണ്ട്​ വി​ലാ​യ​ത്തു​ക​ളി​ൽ 10 ദി​വ​സ​ത്തെ കാ​മ്പ​യി​നു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ സീ​ബ്, ബൗ​ഷ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ലാ​യ​ത്തു​ക​ളി​ലാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ര​ണ്ട്​ ടീ​മു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഇ​ത്. ആ​ദ്യ ടീം ​പ​ക​ർ​ച്ച​വ്യാ​ധി​യെ​ക്കു​റി​ച്ചും കൊ​തു​കു​ക​ൾ പ​ട​രു​ന്ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കും. ര​ണ്ടാ​മ​ത്തെ ടീം ​കീ​ട​നാ​ശി​നി​ക​ൾ ത​ളി​ച്ചും പ്ര​ജ​ന​ന​ത്തി​ന് കാ​ര​ണ​മാ​യ ച​തു​പ്പു​നി​ല​ങ്ങ​ളും കു​ള​ങ്ങ​ളും നി​ക​ത്തി​യും കൊ​തു​കി​നെ തു​ര​ത്തു​മെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഡി​സീ​സ് ക​ൺ​ട്രോ​ൾ എ​പ്പി​ഡെ​മി​യോ​ള​ജി​സ്റ്റ് ഡോ. ​അ​ബ്ദു​ല്ല ബി​ൻ ബ​ഷീ​ർ അ​ൽ മാ​ഞ്ചി പ​റ​ഞ്ഞു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ശു​പ​ത്രി​ക​ളു​മാ​യും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​മാ​യും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ബൗ​ഷ​ർ വി​ലാ​യ​ത്തി​ലാ​ണ്​ ഏ​ഴു​പേ​ർ​ക്ക്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ​പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര യോ​ഗ​വും ചേ​ർ​ന്നി​രു​ന്നു. 2019, 2020 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മ​സ്ക​ത്ത്, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു.

Tags:    
News Summary - Dengue: 10-day campaign in two districts of Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.