Posted On
date_range Updated On
date_range വഞ്ചനാപരമായ കുറ്റത്തിന് സ്ത്രീ അറസ്റ്റിൽ
മസ്കത്ത്: വഞ്ചനാപരമായ കുറ്റത്തിന് സ്ത്രീയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വർണക്കടയിൽനിന്ന് വ്യാജ പേമെന്റ് രസീതുകൾ ഉപയോഗിച്ച് നിരവധി ഇടപാടുകൾ നടത്തിയതിന് സ്ത്രീയെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും പൊലീസ് പിടിച്ചെടുത്തു. നിയമ നടപടികൾ പൂർത്തിയാക്കിയതായി
റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.