മസ്കത്ത്: കെട്ടിടത്തിനു മുകളിൽനിന്ന് വീണ് കൊല്ലം സ്വദേശി മരിച്ചു. കരുനാഗപ്പള്ളി തഴവ കടത്തൂർ ആലപ്പുറത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ കൃഷ്ണകുമാർ (ഒാമനക്കുട്ടൻ- 45) ആണ് മരിച്ചത്. അൽ അൻസാബിൽ ബുധനാഴ്ച പുലർച്ചയാണ് അപകടം. ആറ് നിലകളിലായുള്ള ഫ്ലാറ്റ് സമുച്ചയത്തിെൻറ മേൽനോട്ട ചുമതലയുള്ള കൃഷ്ണകുമാർ വാട്ടർടാങ്കിൽ വെള്ളം നിറഞ്ഞത് പരിശോധിക്കുന്നതിനിടെ കാൽ വഴുതി ഡെക്ടിനുള്ളിലേക്ക് (പൈപ്പിനായി കെട്ടിടങ്ങളിൽ നിർമിക്കുന്ന ചാൽ) വീഴുകയായിരുന്നു. കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിന് ഒടുവിൽ ഉച്ചയോടെയാണ് ഡെക്ടിനുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. 20 വർഷത്തിലധികമായി ഒമാനിലുള്ള കൃഷ്ണകുമാർ മൂന്ന് മാസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്. രാജമ്മയാണ് മാതാവ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഖുറം ആർ.ഒ.പി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.