സുനിൽകുമാർ
Posted On
date_range Updated On
date_range ഒമാനിൽ വാഹനാപകടം: മലയാളി മരിച്ചു
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ശർഖിയ മേഖലയിലെ വാദിതൈനിലായിരുന്നു അപകടം. കൊല്ലം വവ്വാക്കാവ് സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.
സഹോദരെൻറ കെട്ടിട നിർമാണ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ടു ചെറിയ കുട്ടികളുമടങ്ങുന്നതാണ് കുടുംബം.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.