Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഉറക്കത്തിൽ മരിച്ചു
നിസ്വ: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലയാളി മരിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ഷിബു രമേശൻ (49) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കടയടച്ച് താമസസ്ഥലത്ത് പോയതാണ്. ശനിയാഴ്ച രാവിലെ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്ത് ചെന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. 20 വർഷത്തിലധികമായി ഒമാനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.