ഈത്തപ്പഴ ഉൽപാദനവുമായി ബന്ധപ്പെട്ട ദ്വിദിന അന്താരാഷ്ട്ര ഫോറത്തിന് മസ്കത്തിൽ
തുടക്കമായപ്പോൾ
മസ്കത്ത്: ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള വൈദഗ്ധ്യം വികസിപ്പിക്കുന്നതിനുള്ള ദ്വിദിന അന്താരാഷ്ട്ര ഫോറത്തിന് തുടക്കം. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി ചേർന്ന് ഇന്റർനാഷനൽ ഡേറ്റ്സ് കൗൺസിലാണ് ഫോറം സംഘടിപ്പിക്കുന്നത്. ആദ്യമായി സംഘടിപ്പിച്ച ഫോറം ഈത്തപ്പഴ ഉൽപാദനം, വിപണനം, പ്രമോഷൻ എന്നിവയുടെ വിവിധ വശങ്ങൾ ചർച്ചചെയ്യും. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഫോറത്തിൽ ഒമാനിൽനിന്നും വിദേശത്തുനിന്നുമുള്ള അക്കാദമിക് ഗവേഷകരും വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.