മസ്കത്ത്: സഹം വിലായത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ വടക്കൻ ബാത്തിനയിലെ പൊലീസിന്റെ കർശന പരിശോധനയിൽ പിടിയിലായി. അൽ റവ്ദഹ പ്രദേശത്ത് റോഡിൽ ഡ്രിഫ്റ്റിങ്, റേസിങ് തുടങ്ങിയ അപകടകരമായ ഡ്രൈവിങ് ചെയ്തതിനാണ് പ്രതികളെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. ഇത്തരം പ്രവൃത്തികൾ സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവൻകൂടി അപകടത്തിലാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. പിടിയിലായവർക്കെതിരെ നിയമാനുസൃത നടപടികൾ തുടങ്ങിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.