Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ്; ആമിറാത്തിൽ പ്രവാസി ഡ്രൈവർ അറസ്റ്റിൽ
മസ്കത്ത്: മസ്കത്തിലെ ആമിറാത്തിൽ അലക്ഷ്യമായും അമിതവേഗതയിലും ട്രക്കോടിച്ച് അപകടമുണ്ടാക്കിയ പ്രവാസി ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസാണ് ഏഷ്യൻ പൗരനായ പ്രതിയെ പിടികൂടിയത്. ആമിറാത്തിലെ റൗണ്ട് എബൗട്ടിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നതിന്റെ വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു.
റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തും വിധമാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്. അറസ്റ്റിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.