മസ്കത്ത്: യുവതിയെ വീട്ടിൽ കെട്ടിയിട്ട് 17,000 റിയാൽ കവർന്നയാൾ പൊലീസ് പിടിയിലായി. ഏഷ്യൻ വംശജനായ പ്രതി കുറ്റകൃത്യത്തിനു ശേഷം രാജ്യം വിടാൻ ശ്രമിക്കവേ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പിടിയിലായത്. ബർക്കയിലാണ് സംഭവം. ഏഷ്യൻ വംശജയായ യുവതിയുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറിയ പ്രതി യുവതിയുടെ കൈകൾ കെട്ടിയിട്ടശേഷം പണം കവരുകയായിരുന്നു.
രണ്ടു പേരും ഏത് രാജ്യക്കാരാണെന്നത് അടക്കം വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുറ്റകൃത്യത്തിെൻറ വിവരമറിഞ്ഞ തെക്കൻ ബാത്തിന പൊലീസിെൻറയും ബർക്ക പൊലീസിെൻറയും കുറ്റാന്വേഷണ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. പ്രതിയിൽനിന്ന് കവർന്ന പണം കടത്തിയിട്ടുണ്ട്. കുറ്റം ചുമത്തിയ പ്രതിയെ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു. വീടുകളിൽ ഒറ്റക്ക് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.