മസ്കത്ത്: കോവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒമാനിൽ 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1101 ആയി. മരണപ്പെട്ടവരിൽ 828 പേർ സ്വദേശികളും 273 പേർ പ്രവാസികളുമാണ്. 1657 പേർക്ക് കൂടി ഒമാനിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 109953 ആയി. 1395 പേർക്ക് കൂടി രോഗം ഭേദമായി. 95624 പേരാണ് ഇതുവരെ രോഗമുക്തരായത്. 48 പേരെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 518 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്.
ഇതിൽ 203 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 818 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. 255 പേരുള്ള ബോഷർ വിലായത്താണ് മുന്നിൽ. സീബ്-218, മസ്കത്ത്-174, മത്ര-119, അമിറാത്ത്-45, ഖുറിയാത്ത്-ഏഴ് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിൽ 263 പുതിയ രോഗികളാണ് ഉള്ളത്. ഇതിൽ 207 പേരും സുഹാറിലാണ്. ഷിനാസിലും ലിവയിലും 15 വീതം പേർക്കും സുവൈഖിൽ 12ഉം സഹം, ഖാബൂറ എന്നിവിടങ്ങളിൽ ഏഴ് വീതമാളുകൾക്കും രോഗം സ്ഥിരീകരിച്ചു. തെക്കൻ ബാത്തിനയിൽ 162 പേർക്ക് സ്ഥിരീകരിച്ചതിൽ 114 പേരും ബർക്കയിലാണ്. റുസ്താഖ്-22, മുസന്ന-18, നഖൽ-നാല്, വാദി മആവിൽ -നാല് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. നാലാമതുള്ള ദോഫാറിൽ 127 പുതിയ വൈറസ് ബാധിതരുണ്ട്. ഇതിൽ 120 പേരും സലാലയിലാണ്. തുംറൈത്തിൽ അഞ്ചും ഷാലിമിലും തഖായിലും ഒാരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. ദാഖിലിയയിൽ 105 പേർക്കാണ് സ്ഥിരീകരിച്ചത്. ഇതിൽ 57 പേരും നിസ്വയിലാണ്. ബിഡ്ബിദ്-പത്ത്, സമാഇൗൽ-ഒമ്പത്, ബഹ്ല-എട്ട്, ഇസ്കി-എട്ട്, ആദം-ഏഴ്, അൽ ഹംറ-മൂന്ന്, മനാ-മൂന്ന് എന്നിങ്ങനെയാണ്ഗവർണറേറ്റിലെ മറ്റ് മേഖലകളിലെ എണ്ണം. ദാഹിറ ഗവർണറേറ്റിൽ 56 പുതിയ രോഗികളാണ് ഉള്ളത്. ഇതിൽ 47 പേരും ഇബ്രിയിലാണ്. തെക്കൻ ശർഖിയ-44, വടക്കൻ ശർഖിയ-28, ബുറൈമി-27, അൽ വുസ്ത-20, മുസന്ദം-ഏഴ് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.